തിരുവനന്തപുരം: പൊന്‍മുടി പൂർണ്ണമായും ഒറ്റപ്പെട്ടു.12 – മത്തെ വളവിൽ റോഡ് പൂർണമായി തകർന്നു. നേരത്തെ ഇടിഞ്ഞതിന്‍റെ ബാക്കിയുള്ള റോഡാണ് ഇടിഞ്ഞ് വീണത്. 12ആംവളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല.ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്. ലയങ്ങളിലെ തൊഴിലാളികളെയും കെ ടിഡിസി ജീവനക്കാരെയും മാറ്റാൻ ശ്രമം തുടരുന്നു
