നെയ്യാറ്റിൻകര: കന്യാകുമാരി ജില്ലയിലെ കളിയിക്കാവിളയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിക്ക് സഹപാഠി നൽകിയ ശീതള പാനിയം കുടിച്ച് വിദ്യാർത്ഥി ഗുരുതരനിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കളിയിക്കാവിള മെതുകുമ്മൽ സ്വദേശിയാണ് ആണ് ഗുരുതരനിലയിൽ ചികിത്സയിലിരിക്കുന്നത്. വിദ്യാർത്ഥി ഇപ്പോൾ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അതംകോടിലുള്ള സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞ ശേഷം സ്കൂളിൽ നിന്നു വീട്ടിലേയ്ക്ക് മടങ്ങാൻ നിൽക്കുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ബോട്ടിലിലുള്ള ശീതള പാനീയം കുടിക്കാൻവേണ്ടി നൽകിയത്.കുട്ടി പാനിയം കുടിച്ച ശേഷം ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് രാത്രി ഛർദിയും ദേഹാസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടൻ ബന്ധുക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
