തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലെ തടസത്തെത്തുടർന്ന് അരുവിക്കര പ്ളാന്റിലെ പമ്പിംഗ് നിലച്ചതിനാൽ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ ജലക്ഷാമം ഇന്ന് വൈകിട്ടോടെ പൂർവാവസ്ഥയിലാവുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.മൺവിളയിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുന്നത്.പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. പമ്പിംഗ് നിലച്ചതിനെ തുടർന്ന് കുടിവെള്ള പൈപ്പുകളിൽ വായു കയറി മർദ്ദം കുറഞ്ഞതാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കാത്തിനുകാരണം. തുടർന്നും വെള്ളം ലഭിക്കാൻ തടസം ഉണ്ടായാൽ ലൈനിലെ മർദ്ദം പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ മാസം 3 ദിവസം അരുവിക്കരയിൽ വൈദ്യുതി തടസപ്പെട്ടിരുന്നു.തുടർന്ന് പമ്പിംഗിന്റെ ശക്തി കുറഞ്ഞു.ഇതോടെ ഇരുനില വീടുകളിൽ വെള്ളം കയറാത്ത സ്ഥിതിയുണ്ടായി. ജലവിതരണം പഴയ നിലയിലേയ്ക്ക് വരുന്നതിനിടെ അപ്രതീക്ഷിതമായി വീണ്ടും വൈദ്യുതി തടസപ്പെട്ടു. ഇതോടെയാണ് പ്രശ്നം രൂക്ഷമായത്.
