മെഡിക്കൽ അവധിയിലായിരുന്ന പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

IMG_20221004_145148_(1200_x_628_pixel)

 

തിരുവനന്തപുരം : മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനായി ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ട്രാഫിക് പോലീസുദ്യോഗസ്ഥൻ മരിച്ചു. പട്ടം ട്രാഫിക് പോലീസിലെ സിവിൽ പോലീസ് ഓഫീസർ മരുതൻകുഴി പുതിയപാലം ഭാഗത്ത് ചെന്നശ്ശേരി ലെയ്ൻ കാർത്തികദീപത്തിൽ ശശിധരൻ നായരുടെ മകൻ പ്രാൺ എസ്.എസ്.(40) ആണ് മരിച്ചത്. മെഡിക്കൽ അവധി കഴിഞ്ഞ് തിരികെ ഓഫീസിൽ പ്രവേശിക്കാനിരിക്കെയായിരുന്നു മരണം. തിങ്കളാഴ്ച വൈകീട്ട്‌ മൂന്നുമണിക്കാണ്‌ സംഭവം. ആരോഗ്യപരമായ കാരണങ്ങളാൽ ഒരുമാസമായി ഇദ്ദേഹം അവധിയിലായിരുന്നു. തിരികെ ജോലിക്കു കയറാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പാറ്റൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയിൽ പോകുമ്പോഴാണ് അസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ദീപികയാണ് ഭാര്യ. മകൾ: കാർത്തിക പ്രാൺ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!