തിരുവനന്തപുരം. കല്ലാറിൽ മൂന്നുപേരുടെ മുങ്ങി മരണം നടന്ന സ്ഥലം സന്ദർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബീമാപള്ളി സ്വദേശികളായ ഫിറോസ് മോൻ, ജവാദ് ഖാൻ, സഫ്‌വാൻ എന്നിവരാണ് കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത്. ഹസ്ന എന്ന കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തുടർനടപടികൾ വേഗത്തിലാക്കി മരണമടഞ്ഞവരുടെ ഭൗതികശരീരം ബന്ധുക്കൾക്ക് വേഗം വിട്ടുനൽകുവാൻ മന്ത്രി നിർദ്ദേശം നൽകി. ബീമാപള്ളി ജമാഅത്ത് ഭാരവാഹികളും ജനപ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12- 30ന് ബീമാപള്ളിയിലാണ് കബറടക്കം.
