വെഞ്ഞാറമൂട്: പിരപ്പൻകോട് ഇന്റർനാഷണൽ സ്വിമ്മിംഗ് പൂളിന്സ മീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് സ്വദേശി ജയിംസ് വർഗ്ഗീസിനെയാണ് റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ വന്ന വാഹനം വെമ്പായം വെഞ്ഞാറമൂട് എം സി റോഡിന് സമീപം പാർക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മകനെ കാണാനില്ലെന്ന പരാതി പിതാവ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു.ജയിംസ് ജോലി തേടിയാണ് തിരുവനന്തപുരത്ത് വന്നത് എന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
