കല്ലമ്പലം: നാവായിക്കുളം ഇടമൺ നിലയിൽ വയോധികന് തെരുവു നായയുടെ കടിയേറ്റു. കുനൻ ചാൽ തടത്തിൽ വീട്ടിൽ ശ്രീധര (85) നാണ് വലതുകാലിൽ കിടയേറ്റത്.ബുധനാഴ്ച രാവിലെ 10-നായിരുന്നു സംഭവം.ശ്രീധരൻ തൻ്റെ കൃഷിയിടത്തിൽ പോയി തിരിച്ചു വരവേ ഇടമൺ നില റോഡിൽ മാടൻ കാവിനടുത്തു വച്ചാണ് നായ കടിച്ചത്.ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
