തിരുവനന്തപുരം : എസ്.എ.ടിയിൽ ചികിത്സയിൽക്കഴിഞ്ഞ രോഗിയുടെ പണവും സാധനങ്ങളും മോഷണംപോയി. വട്ടപ്പാറ ഒഴുകുപാറ വേറ്റിക്കോണം ബഥേൽ ഹൗസിൽ ജെസിയുടെ 5000 രൂപയാണ് മോഷണംപോയത്. കുഞ്ഞിന്റെയും ജസിയുടെയും വസ്ത്രങ്ങളടക്കം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പെട്ടിയാണ് നഷ്ടമായത്.എസ്.എ.ടി. അധികൃതർക്കും മെഡിക്കൽ കോളേജ് പോലീസിലും ജെസി പരാതി നൽകി.
