ദേശീയ റാങ്ക് ജേതാവിനെ മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി അഭിനന്ദിച്ചു

IMG_20221006_205220_(1200_x_628_pixel)

 

തിരുവനന്തപുരം: അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ 600ൽ 600 മാർക്കും കരസ്ഥമാക്കി ദേശിയാടിസ്ഥാനത്തിൽ ടോപ് എമങ് ദ ടോപ്പേഴ്സ് അവാർഡ് കരസ്ഥമാക്കി കേരളത്തിൻ്റെ അഭിമാനമായി മാറിയ കഴക്കൂട്ടം ഗവർമെൻറ് വനിതാ ഐടിഐയിലെ സെക്രട്ടറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രെയിനി ആയിരുന്ന എം അനീഷ്യയെ, തിരുവനന്തപുരം കുഴിവിള പുല്ലുകാട് കുന്നുംപുറത്തെ വീട്ടിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരിച്ചു. വിവാഹിതയും അഞ്ചു വയസ്സുള്ള കുഞ്ഞിൻറെ അമ്മയുമായ അനീഷ്യ വിവാഹത്തിനും ഡിഗ്രി പഠനത്തിനും ശേഷം ഒരു ഇടവേള കഴിഞ്ഞാണ് ഐടിഐ ചേരുന്നതും കേരളത്തിന് അഭിമാനമായി മാറുന്നതും.

 

അനീഷ്യയും ഭർത്താവ് വിഷ്ണുവും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. മന്ത്രി അനീഷ്യയെ പൊന്നാടയും മൊമെൻ്റോയും നല്കി ആദരിച്ചു. കഴക്കൂട്ടം ഗവ.ഐടിഐ പ്രിൻസിപ്പാൾ കെ. മൊയ്തീൻകുട്ടി, പി.ടി.എ പ്രസിഡണ്ട് ഉൽഷാദ്, സീനിയർ ഇൻസ്ട്രക്ടർ വിനയകുമാർ ജെ, സിപിഐഎം കുളത്തൂർ ലോക്കൽ സെക്രട്ടറി രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!