വിഴിഞ്ഞം: തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപകൽ സമരത്തോടനുബന്ധിച്ച് നടക്കുന്ന ഉപവാസ സമരം ഇന്നലെ മുതൽ വനിതകൾ ഏറ്റെടുത്തു. ആദ്യ ദിവസം ആവേശപൂർവം എത്തിയത് വലിയതുറ ഫൊറോനയിലെ വനിതകൾ. കൺവീനർ സുശീലയുടെ നേതൃത്വത്തിൽ ഷീല, ജെർമി റോയി, മേരി ഫാത്തിമ, റോസി മോഹൻ, പുഷ്പം ചെറിയാൻ, ഡാഫിനി, മറിയം മഗ്ദലേന, മേഴ്സി ആന്റണി, ആലീസ് പീറ്റർ, വെറോണിക്കം മാർക്കോസ് എന്നിവരാണ് ഇന്നലെ ഉപവാസമനുഷ്ഠിച്ചത്.ഫൊറോന വികാരി ഫാ.ഹൈസന്ത് എം.നായകം ആമുഖ പ്രഭാഷണം നടത്തിയ സമരം വികാരി ജനറലും സമര സമിതി ജനറൽ കൺവീനറുമായ മോൺ. യൂജിൻ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു
