തിരുവനന്തപുരം: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബസ് യാത്രക്കാരനെ ഇടിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി വന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. തിരുവനന്തപുരം ഗൗരീശപട്ടത്താണ് അപകടമുണ്ടായത്. തൃശ്ശൂരിൽ നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് വന്ന ബസ് ആണ് ബൈക്കുമായി കൂട്ടിയിടിച്ചത്. 11 മണിയോടെയാണ് സംഭവം.ബൈക്ക് യാത്രക്കാരന് മാത്രമാണ് പരിക്ക് ഉള്ളത്. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.കുട്ടികൾക്ക് ആർക്കും പരിക്കില്ല.ബസ്സിന് വേഗത കുറവായതിനാൽ ഒഴിവായത് വലിയ ദുരന്തമാണെന്നാണ് നാട്ടുകാര് പറയുന്നത്
