തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പൊലീസ് പിടികൂടി. തമലത്തെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. പ്രാവച്ചമ്പലം സ്വദേശി അൻവറുദ്ദീനാണ് പുകിയില ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അൻവറുദ്ദീനെ പൊലീസ് പിടികൂടി. വിവിധ കടകളിൽ കൊണ്ടു പോയി വിൽപ്പന നടത്തുന്നതിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ആറു മാസം ഒരു സ്ഥലത്ത് വീടെടുത്ത് പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തും. അതിനു ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറുന്നതാണ് അൻവറുദ്ദീന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയത്തെ തുടർന്ന് കുറേ നാളുകളായ അൻവറുദ്ദീനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
