എന്‍ഡോസള്‍ഫാന്‍ സമരം; ദയാബായിക്ക് പിന്തുണയുമായി നടന്‍ അലന്‍സിയര്‍

IMG-20221009-WA0016

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസമിരിക്കുന്ന ആക്ടിവിസ്റ്റ് ദയാബായിക്ക് പിന്തുണയുമായി നടന്‍ അലന്‍സിയര്‍. ദയാബായിക്ക് പിന്തുണയുമായി പാട്ട് പാടിയും ഏകാംഗ നാടകം അവതരിപ്പിച്ചും ആണ് അലന്‍സിയര്‍ പിന്തുണ പ്രഖ്യാപിച്ചത്.ദയാബായിയുടെ സമരം എട്ട് ദിവസം പിന്നിടുകയാണ് എന്നും അടുത്ത തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മയോടുള്ള ആദരവാണ് തന്റെ പിന്തുണ എന്ന് അലന്‍സിയര്‍ പറഞ്ഞു. ഭരണകൂടം കാണാതെ പോകുന്ന കാഴ്ചകള്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഈ നിരാഹാരത്തിലൂടെ ചെയ്യുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!