തിരുവനന്തപുരം :മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നെല്ലിവിള വെണ്ണിയൂർ ചരുവിള വീട്ടിൽ അഞ്ജുഷയെ(30) പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 28ന് നേമം ശാന്തിവിളയിലെ ശ്രീവേൽ ഫിനാൻസിൽ മുക്കുപണ്ടം പണയം വെച്ച് രണ്ടേകാൽ ലക്ഷം രൂപ അഞ്ജുഷ തട്ടിയെടുത്തെന്നു പൊലീസ് പറഞ്ഞു.
