യാത്രാ കൺസഷൻ; പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി

KSRTC-Bus-Free-Wifi

തിരുവനന്തപുരം:കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ ഉള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. ഇത് വർഷങ്ങളായി തുടർന്ന് വരുന്നതും നിലവിൽ സർക്കാർ അനുവദിച്ച തരത്തിലുള്ള യാത്രാ സൗജന്യം അതേപടി തുടരുകയുമാണ്. സ്വകാര്യ ബസ്സുകളും കെഎസ്ആർടിസിയും സർവ്വീസ് നടത്തുന്ന അഞ്ചൽ – കൊട്ടിയം റൂട്ടിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി 1994 മുതൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ഈ റൂട്ടിൽ പുതിയതായി കൺസഷൻ അനുവദിച്ച് ഉത്തരവ് നൽകുകയാണ് ഉണ്ടായത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് വാർത്തകൾ പ്രചരിക്കുന്നത്.

 

40 മുതൽ 48 വരെ സീറ്റിങ് കപ്പാസിറ്റിയുള്ള ബസിൽ 25 കൺസഷൻ വിദ്യാർത്ഥികൾക്കായി കാലാകാലങ്ങളായി നൽകി അനുവദിച്ചിരിക്കുന്നത്. കൺസഷൻ അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിൽ പോലും അവിടെ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിക്കാൻ മിനിമം ഒരു ബസ് എങ്കിലും ഇതിനായി സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ അനിയന്ത്രിമായി കൺസഷൻ കൊടുക്കാനാകില്ല. 48 സീറ്റിങ് കപ്പാസിറ്റിയുള്ള ബസിൽ 25 സീറ്റും വിദ്യാർത്ഥികൾക്കായാണ് ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നത്. മറ്റ് യാത്രക്കാർക്ക് ബാക്കി 15 മുതൽ 23 സീറ്റുകൾ മാത്രമാണ് ഉള്ളത്. ഇത് ഇത്തരം റൂട്ടുകളിലെ മറ്റ് യാത്രക്കാരുടെ യാത്രാ സൗകര്യം ഹനിക്കുന്നതിന് തുല്യമാകും. 25 ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പോ, ബന്ധപ്പെട്ട വകുപ്പുകളോ തുക അനുവദിക്കണം. അതിനുള്ള പ്രപ്പോസൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എത്ര ബസുകൾ വേണമെങ്കിലും ​വിദ്യാർത്ഥികൾക്ക് വേണ്ടി ​ഗ്രാമവണ്ടി / സ്റ്റുഡന്റ്സ് ബോണ്ട് മാതൃകയിൽ സർവ്വീസ് നടത്തുവാൻ കെഎസ്ആർടിസി തയ്യാറാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇതിനായി വിദ്യാഭ്യാസ വകുപ്പോ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച മറ്റ് ബന്ധപ്പെട്ട വകുപ്പുകളോ ആരെങ്കിലും സ്പോൺസൻ ചെയ്യാൻ തയ്യാറാകണം.

 

സ്വകാര്യ ബസ്സിൽ നിന്നും വ്യത്യസ്ഥമായി കെഎസ്ആർടിസി ബസ്സുകളിൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷന് പകരം കാർഡ് നൽകി സൗജന്യ യാത്രയാണ് അനുവദിച്ചിട്ടുള്ളത്.

സ്വകാര്യ ബസ്റ്റുകൾക്കൊപ്പം കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന മേഖലയിൽ സ്കൂൾ സമയത്ത് ഓടുന്ന മുഴുവൻ ട്രിപ്പുകൾക്കും ആനുപാതികമായാണ് കൺസഷൻ അനുവദിച്ച് വരുന്നത്. ഇത്തരത്തിൽ ബസ്സിന് ആനുപാതികമായി കൺസഷൻ അനുവദിക്കുന്നത് വിദ്യാർത്ഥികളുടെയും മറ്റ് യാത്രക്കാരുടെയും യാത്രാ സൗകര്യം ഉറപ്പ് വരുത്തി കൺസഷൻ കാർഡ് നൽകുവാനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!