തിരുവനന്തപുരം : നഗരത്തിലെ വഴിയോര തട്ടുകടകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന. 85 കിലോ നിരോധിത പ്ളാസ്റ്റിക് ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തുടങ്ങിയ പരിശോധന അർധരാത്രി വരെ നീണ്ടു.ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകൾ രൂപവത്‌കരിച്ചായിരുന്നു പരിശോധന.പല തട്ടുകടകളിലും പ്രത്യേകം സ്ഥലങ്ങളിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഭക്ഷണ പദാർഥങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു. വൃത്തിഹീനമായ കടകൾക്ക് നോട്ടീസ് നൽകി.
