കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ കുറ്റപത്രം നൽകി

IMG_20221011_215803

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ കുറ്റപത്രം നൽകി. മനോരമയെന്ന വൃദ്ധയെ മോഷണ ശ്രമത്തിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലി കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജ് സി ഐ ഹരിലാലിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓഗസറ്റ് ഏഴിനാണ് മനോരമയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങുന്നത്. വീടിന് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയതോടെയാണ് തൊട്ടടുത്ത് വീട് നിർമ്മാണത്തിനെത്തിയ ആദം അലിയിലേക്ക് അന്വേഷണം നീങ്ങുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!