കാട്ടുംപുറം- അരിവാരിക്കുഴി റോഡ് തുറന്നു

IMG-20221013-WA0068

 

കല്ലറ: നവീകരിച്ച കാട്ടുംപുറം – അരിവാരിക്കുഴി റോഡിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവഹിച്ചു. 14 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. മലയോര ഗ്രാമമായ കാട്ടുംപുറത്ത് ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്നതാണ് അരിവാരിക്കുഴി കാട്ടുംപുറം റോഡ്. കല്ലറ, പുളിമാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. നാട്ടിൻപുറങ്ങളിൽ സഞ്ചാരയോഗ്യമായ മികച്ച റോഡുകൾ ഉണ്ടാകുന്നത് അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. ഒ. എസ് അംബിക എം. എൽ. എ മുഖ്യ അതിഥി ആയിരുന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular