Search
Close this search box.

കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

IMG_20221013_214232_(1200_x_628_pixel)

തിരുവനന്തപുരം :നമസ്‌കാരം കൂട്ടുകാരേ, ഞാന്‍ നിങ്ങളുടെ കെ. രാധാകൃഷ്ണന്‍… സ്‌കൂളിലെ റേഡിയോ സ്‌റ്റേഷനിലെ ആദ്യ റേഡിയോ ജോക്കിയായി മന്ത്രിയെത്തിയതോടെ കുട്ടി ശ്രോതാക്കളും ആവേശത്തിലായി. പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ റേഡിയോ സ്‌റ്റേഷന്‍ ഉദ്ഘാടന വേളയിലാണ് ഈ കൗതുക കാഴ്ച. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം, ബയോളജി – ഫിസിക്സ് – കെമിസ്ട്രി വിഷയങ്ങള്‍ക്കുള്ള മൂന്ന് ആധുനിക സയന്‍സ് ലാബുകള്‍, ഹൈസ്‌കൂള്‍ വിഭാഗത്തിനായുള്ള ഒരു കോംബോ സയന്‍സ് ലാബ്, ഓപ്പണ്‍ ഗെയിം സോണ്‍ ഫ്രീഡം വോള്‍, സാമൂഹിക ഐക്യദാര്‍ഢ്യ പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയുടെ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊപ്പം മികച്ച വിദ്യാഭ്യാസം നല്‍കി അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി 4.5 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും ഒരുവര്‍ഷത്തിനുള്ളില്‍ മേഖലയുടെ സമഗ്രവികസനം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കട്ടേല മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ആശയവിനിമയ ശേഷിയും ആത്മവിശ്വാസവും മെച്ചപ്പെടുത്തുന്നതിനായി പബ്ലിക് അഡ്രസിംഗ് സംവിധാനമുള്‍പ്പെടെയുള്ള റേഡിയോ സ്‌റ്റേഷന്‍ കെല്‍ട്രോണിന്റെ സഹായത്തോടെയാണ് സ്ഥാപിച്ചത്. സ്മാര്‍ട്ട് ബോര്‍ഡും ജെഫേഴ്‌സണ്‍ ചെയറും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളൊരുക്കിയ സ്മാര്‍ട്ട് ക്ലാസ്മുറി കേരള സ്റ്റേറ്റ് ഇന്‍ഡ്രസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മുഖേനയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഒരുക്കിയത്. നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഫ്രീഡം വോളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികളെയും അയ്യങ്കാളി നയിച്ച വില്ലുവണ്ടി സമരം, കല്ലുമാല സമരം എന്നിവയും കുട്ടികള്‍ ചിത്രീകരിച്ചിരിക്കുന്നു. എല്ലാവരും ഉന്നതിയിലേക്കെന്ന സന്ദേശമുയര്‍ത്തി ഒക്ടോബര്‍ രണ്ടുമുതല്‍ 16 വരെ ആചരിക്കുന്ന സാമൂഹൃ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളില്‍ സ്ത്രീശാക്തീകരണവും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും സാമൂഹ്യനീതിയുമൊക്കെ പ്രമേയമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!