‘കളക്ടറോടൊപ്പം’: തിരുവനന്തപുരം താലൂക്കുതല അദാലത്ത് സംഘടിപ്പിച്ചു

FB_IMG_1665721568227

തിരുവനന്തപുരം:കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന പരാതി പരിഹാര അദാലത്ത് ‘കളക്ടറോടൊപ്പം’ ആരംഭിച്ചു. ആദ്യ അദാലത്തിൽ തിരുവനന്തപുരം താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട 102 പരാതികൾ സ്വീകരിച്ചു.പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ,റീസർവേ,അതിർത്തി വഴി തർക്കം, അനധികൃത നിർമ്മാണം, കൈയേറ്റം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ലഭിച്ച പരാതികൾ താലൂക്ക്, ആർ.ടി.ഒ, കോർപറേഷൻ തുടങ്ങി ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടർ നടപടികൾക്കായി കൈമാറി. തിരുവനന്തപുരം താലൂക്കിൽ മുൻകാലങ്ങളിൽ ലഭിച്ച 30 പരാതികളിൽ പരിഹരിച്ച ഉത്തരവുകൾ ജനങ്ങൾക്ക് കൈമാറി. വിവിധ താലൂക്കുകൾ, ആദിവാസി ഊരുകൾ തീരദേശ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഇനി വരുന്ന എല്ലാ വ്യാഴാഴ്ചകളിലും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പരാതിപരിഹാര അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!