ലഹരിവിരുദ്ധ ക്യാമ്പയിന്‍: തിരുവനന്തപുരത്ത് കൂട്ടയോട്ടം

IMG_20221015_200317

തിരുവനന്തപുരം:ലഹരിവിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച കൂട്ടയോട്ടം തിരുവനന്തപുരത്ത് വി.കെ പ്രശാന്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു.രാവിലെ 6.30 ന് കവടിയാര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഓട്ടത്തില്‍ പങ്കെടുത്തു. നഗരത്തിലെ വിവിധ സ്കൂളുകളില്‍ നിന്ന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും കൂട്ടയോട്ടത്തില്‍ പങ്കാളികളായി.

 

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപനച്ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ലഹരിവിരുദ്ധ സന്ദേശം നല്‍കി. തുടര്‍ന്ന് ഉദ്യോഗസ്ഥരും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!