വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ചു; പ്രതി പിടിയിൽ

IMG_20221015_224406_(1200_x_628_pixel)

തിരുവനന്തപുരം:  വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ചക്കേസിലെ പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് പിടികൂടി. ചെങ്കൽചൂള വില്ലിയപ്പൻ കോവിലിന് സമീപം ഷെഡിൽ നിന്ന് കണ്ണാന്തുറ രാജീവ് നഗർ രാജേഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന കള്ളൻ കുമാറെന്ന ജയകുമാറിനെയാണ് (34) സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അനിൽകുമാർ. പാപ്പനംകോട് മഠത്തിൽ ക്ഷേത്രത്തിന് സമീപമുള്ള കൈലാസം വീട്ടിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം. വൈകിട്ട് വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയ കള്ളൻ, രണ്ടാം നിലയിലെ ബെഡ് റൂമിൽ നിന്ന് 20 പവനോളം ആഭരണങ്ങളാണ് കവർന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!