തിരുവനന്തപുരം :വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ റോഡ് ഉപരോധിക്കുന്നു. ആറ്റിങ്ങൽ, പൂവാർ, തുമ്പ, ചാക്ക ഉൾപ്പെടെ ആറിടങ്ങളിലാണ് ഉപരോധം. വള്ളങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് വഴിതടയുന്നത്. ചാക്ക ബൈപ്പാസിലും ദേശീയപാതയിലെ മേൽപാലത്തിലും ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ ബസുകളടക്കം കുടുങ്ങി.ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്
