പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ഇ-ഗവേര്‍ണന്‍സ് ഹെല്‍പ് ഡെസ്‌ക് സജ്ജം

IMG-20221017-WA0114

തിരുവനന്തപുരം :ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനായി കുടുംബശ്രീയുടെ ഇ-ഗവേര്‍ണന്‍സ് ഹെല്‍പ് ഡെസ്‌ക് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തദ്ദേശഭരണസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലിക ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രജിസ്‌ട്രേഷനുകള്‍, ഇന്‍ഷുറന്‍സ്, ബില്‍ പേയ്മെന്റ്, പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഇവിടെ നിന്നും സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വമേധയാ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് വഴി അപേക്ഷകള്‍ നല്‍കുവാനും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുവാനും സാധിക്കും. കൂടാതെ ഇന്റര്‍നെറ്റ്, സ്‌കാനിങ്, പ്രിന്റിംഗ്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഹെല്‍പ് ഡെസ്‌ക് നിലവില്‍ വന്നതോടെ പഞ്ചായത്തിലെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാകും. പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ഹെല്‍പ് ഡെസ്‌ക് സേവനം ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!