തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: ഒരുക്കങ്ങൾ  വിലയിരുത്തി

elections-vote

 

 

 

തിരുവനന്തപുരം: നവംബർ ഒൻപതിന് നടക്കുന്ന  ഉപതെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി  ഡെപ്യൂട്ടി കളക്ടർ ജയാ ജോസ് രാജ്‌ സി. എലിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലും കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിലുമാണ് ഉപതെരെഞ്ഞെടുപ്പ്  .

 

ഇലക്ഷൻ ചിട്ടവട്ടങ്ങൾ കൃത്യമായി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകി. നാമനിർദ്ദേശ പത്രിക  ഒക്ടോബർ 21 വരെ സ്വീകരിക്കും. ഒക്ടോബർ 22 ന്  നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25. നവംബർ 9 ബുധനാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. നവംബർ 10 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വോട്ടെണ്ണും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!