കേരള സർവ്വകലാശാല മുൻ വിസി ഡോ.ജെ.വി. വിളനിലം അന്തരിച്ചു

IMG_20221019_084749_(1200_x_628_pixel)

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം.1992ലാണ് വിളനിലം കേരള വിസിയായി നിയമിതനായത്. 1996 വരെ വിസിയായി സേവനം അനുഷ്ഠിച്ചു. ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിന് തുടക്കമിട്ടത് ഡോ. വിളനിലമാണ്.

കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലുമായി വര്‍ഷങ്ങളോളം അധ്യാപനം നടത്തിയിരുന്നു.ഗവേഷണപ്രബന്ധത്തിന് 1975 ല്‍ ജെയിംസ് മാര്‍ഖം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എസ്എഫ്‌ഐ വിളനിലത്തിനെതിരെ സമരപരമ്പര തന്നെ സംഘടിപ്പിച്ചിരുന്നു. ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപിച്ചായിരുന്നു സമരം.തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് താമസം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!