തിരുവനന്തപുരം:വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാ-സാംസ്കാരിക പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുൻപിൽ ഒത്തുകൂടി.ഫോട്ടോ പ്രദർശനം,കടൽപാട്ട്,നാടൻപാട്ടുകൾ,ചിത്രരചന,കപ്പൂച്ചിൻ വൈദികർ തെരുവ് നാടകം,തീരരശ്മി പ്രവർത്തകർ നാടൻപാട്ട് തുടങ്ങിയ പ്രതിഷേധ രീതികളാണ് സമരക്കാർ നടത്തിയത്. സംസ്ഥാന കൺവീനറായ ആർ.ബിജു അദ്ധ്യക്ഷനായി.ജില്ലാ കൺവീനർ ഒ.സജിത സ്വാഗതം പറഞ്ഞു.ദുരന്ത നിവാരണ സമിതി മുൻ അംഗം ഡോ.കെ.ജി.താര ഉദ്ഘാടനം ചെയ്തു.ചിത്രകാരൻ പാർത്ഥ സാരഥി വർമ്മ,ഗിരീഷ് ബാബു കടയ്ക്കാവൂർ,അഡ്വ.വി.എസ്.ഹരീന്ദ്ര നാഥ്,എഴുത്തുകാരൻ വിനു എബ്രഹാം തുടങ്ങിയ കലാകാരന്മാരും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ.എച്ച്.പെരേര,ഫാതർ ലാബറിൻ യേശുദാസ്,ഫാതർ നിക്കോളസ്,ഫാതർ തിയേഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരും പങ്കെടുത്തു.
