തിരുവനന്തപുരം: വിഴിഞ്ഞത്ത് പരിസ്ഥിതി ആഘാതപഠനം സ്വയം നടത്താന്‍ ലത്തീന്‍ അതിരൂപത തീരുമാനിച്ചു. ഇതിനായി ഏഴുപേരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചു. മൂന്ന് മാസം കൊണ്ട് പഠനം പൂർത്തിയാക്കും. റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കുമെന്ന് അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞംസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
