കാട്ടാക്കട: കോട്ടൂർ അഗസ്ത്യവന മേഖലയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ സംസ്കരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അഞ്ചോളം വെറ്ററിനറി ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വൈകിട്ട് 6ഓടെ സെറ്റിൽമെന്റിൽ തന്നെ സംസ്കാരം നടത്തി.
കുറ്റിച്ചൽ പഞ്ചായത്തിലെ പട്ടാണിപ്പാറ ആദിവാസി സെറ്റിൽമെന്റിൽ ചൊവ്വാഴ്ചയാണ് ആദിവാസികൾ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
