വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

IMG-20221021-WA0009

തിരുവനന്തപുരം:ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുഷ്പചക്രം സമര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം അടഞ്ഞ ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 264 പോലീസ് ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ വെടിഞ്ഞത്. ഇതില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരം എസ്.എ.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.ബാലുവും ഉള്‍പ്പെടുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി സഹപ്രവര്‍ത്തകരോടൊപ്പം വള്ളത്തില്‍ യാത്ര ചെയ്യവേ കടയ്ക്കാവൂര്‍ പണയില്‍കടവില്‍ ഉണ്ടായ അപകടത്തിലാണ് കഴിഞ്ഞ കൊല്ലം ഡിസംബര്‍ 18ന് ബാലു മരണമടഞ്ഞത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!