തിരുവന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവിന്റെ പരാതിയിലാണ് നടപടി. സിനിമ, അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമായ എസ്മയിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും വ്യക്തമാക്കി യുവാവ് രംഗത്തെത്തിയിരുന്നു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും യുവാവ് നൽകിയ പരാതിയിലാണ് നടപടി. വഞ്ചനാ കുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. യുവാവിന്റെ മൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.അരുവിക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്
