അഴിമതിയ്ക്കും ലഹരിക്കും എതിരെ ബോധവത്കരണം; തിരുവനന്തപുരത്ത് മോട്ടോർ ബൈക്ക് റാലി നടത്തി വിജിലൻസ്

IMG-20221022-WA0024

തിരുവനന്തപുരം: അഴിമതിയ്ക്കും ലഹരിക്കും എതിരെയുള്ള ബോധവത്കരണത്തിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മോട്ടോർ ബൈക്ക് റാലി. ഇന്നു രാവിലെ 11 മണിക്ക് കവടിയാർ പാലസ് ജം​ഗ്ഷനിൽ വെച്ച് അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മിഭായും, അവിട്ടം തിരുനാൾ ആദിത്യ വർമ്മയും ചേർന്ന് ഫ്ലാ​ഗ് ഓഫ് ചെയ്തു. തുടർന്ന് വെള്ളയമ്പലം, വഴുതക്കാട്, വിമൻസ് കോളേജ്, പനവിള, തമ്പാനൂർ, ചെന്തിട്ട, അട്ടക്കുളങ്ങര,കിഴക്കേകോട്ട, സ്റ്റാച്യു, പാളയം, പിഎംജി- മ്യൂസിയം വഴി കനകകുന്നിൽ അവസാനിച്ചു. വനിതാ റൈഡർമാർ ഉൾപ്പെടെ അറുപതോളം പേർ പങ്കെടുത്തു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാ​ഗമായി നടത്തുന്ന ക്യാമ്പയിന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് അവബോധം നടത്തുന്നതിന് വേണ്ടിയാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ അഴിമതി 100% അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായാണ് സംസ്ഥാന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ മുന്നോട്ട് പോകുന്നത്. അതിനായി സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുക, ഇ ഓഫീസ് സംവിധാനം വകുപ്പുകൾ നടപ്പിലാക്കുക, ഫയലുകളിൽ കാലതാമസം ഉണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, റൈറ്റ് ടു സർവ്വീസ് നിർബന്ധമാക്കുക, സർക്കാർ തലത്തിലുള്ള ധന കൈമാറ്റങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം കൂടി വിജിലൻസ് ആൻഡ്ആന്റികറപ്ഷൻ ബ്യൂറോ  ആവശ്യപ്പെടുന്ന ഉദ്യോ​ഗസ്ഥരെ പ്രോത്സാഹിപ്പിക്കാതെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹകരിക്കണമെന്നുമാണ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ അഭ്യർത്ഥിക്കുന്നത്. ഇതിനായി ജില്ലാ തലത്തിൽ വിജിലൻസ് അദാലത്തുകൾ സംഘടിപ്പിക്കുവാനും, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, എൻസിസി കേഡറ്റുകൾ എന്നിവർ വഴി താഴെതട്ടിൽ മുതൽ പ്രചണം നടത്താനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ അഴിമതി രഹിത പ്രവർത്തനം നടത്തുന്ന ഓഫീസർമാർക്ക് അവാർഡ് നൽകുന്നത് ഉൾപ്പെടെയുള്ളവ നടപ്പിലാക്കാനാണ് സംസ്ഥാന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!