ദേശീയ ജലപാത : വേളി -പള്ളിത്തുറ ഭാഗത്തിന്റെ നവീകരണം തുടങ്ങി

IMG-20221025-WA0025

തിരുവനന്തപുരം :ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായ പാർവതീപുത്തനാർ കടന്ന് പോകുന്ന വേളി മുതൽ പള്ളിത്തുറ വരെയുള്ള ഭാഗത്തിന്റെ നവീകരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ നിർവഹിച്ചു.വേളി കായൽ മുതൽ പള്ളിത്തുറ പാലം വരെയുള്ള നാല് കിലോമീറ്റർ ദൂരം 25 മീറ്റർ വീതിയിൽ ആഴം കൂട്ടി ജലഗതാഗതത്തിന് അനുയോജ്യമാകുന്ന തരത്തിൽ നവീകരിക്കുന്ന പദ്ധതിക്കാണ്   തുടക്കം കുറിച്ചത്. അഞ്ച് കോടി രൂപയാണ് പദ്ധതിചെലവ്.

 

കേരളത്തിന്റെ വികസന രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന കോവളം- ബേക്കൽ ജലപാത, മൂന്ന് ഘട്ടങ്ങളായാണ്  യഥാർഥ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ ജലപാത കടന്നു പോകുന്ന നദികൾ, കായലുകൾ ,കനാലുകൾ എന്നിവ ശുചീകരിച്ച്  ഗതാഗത യോഗ്യമാക്കും. രണ്ടാം ഘട്ടത്തിൽ വീതി കൂട്ടൽ, ആഴം കൂട്ടൽ, പാലം നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയവയും നടക്കും . അവസാന ഘട്ടത്തിൽ ബോട്ട് ജെട്ടി നിർമ്മാണമാണ്.

 

പദ്ധതിയുടെ ഭാഗമായി  കഴകൂട്ടം മണ്ഡലത്തിലെ പനത്തുറ, പുത്തൻപാലം, സെന്റ് ആൻഡ്രൂസ്, കരിക്കകം എന്നിവിടങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കോവളം മുതൽ വർക്കല വരെയുള്ള ഭാഗത്തു നിന്നും പുനരധിവസിപ്പിക്കുന്നവർക്ക് 214 കോടി രൂപയുടെ പുനരധിവാസ പാക്കേജ് കിഫ്‌ബിവഴി നൽകും. സ്റ്റേഷൻകടവിലെ നിർമ്മാണ പ്രവർത്തനങ്ങൾ എം. എൽ. എ നേരിട്ട് വിലയിരുത്തി. ഇവിടെ നിന്നും ശേഖരിക്കുന്ന മണൽ, ടെക്‌നോസിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകും.2025- ൽ ദേശീയ ജലപാത ഉദ്ഘാടനത്തിന് സജ്ജമാകുന്ന തരത്തിലാണ് നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!