സൈലൻസറിൽ നിന്നും തീ; വാഹനത്തിനെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്

IMG_20221025_220714_(1200_x_628_pixel)

തിരുവനന്തപുരം: സൈലൻസറിൽ നിന്നും തീ പുറത്തേക്കുവരുന്ന രീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്തി റോഡിൽ ഭീതി പരത്തിയ വാഹനത്തിനെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്. KL 19 M 9191 എന്ന നമ്പറിലുള്ള വാഹനത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ ലഭിച്ച പരാതിയെ തുടർന്ന് തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ വാഹന ഉടമയുടെ വീട്ടിൽ എത്തി വാഹനം പരിശോധനയ്ക്കായി ഹാജരാക്കാൻ നിർദേശം നൽകി.വാഹനം ഓടിച്ച ആളുടെ ലൈസൻസിൻ മേൽ നടപടി സ്വീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!