മിന്നൽ പരിശോധന; മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ

IMG_20221026_175543

തിരുവനന്തപുരം: തിരുവനന്തപുരം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനകളിൽ 167 മയക്കുമരുന്ന് ഗുളികകളും 0.23 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. മുൻ പോക്സോ കേസ് പ്രതി ഉൾപ്പെടെ അറസ്റ്റിലായി. കാരയ്ക്കാമണ്ഡപത്തിനു സമീപം മേലാംകോട് റോഡിൽ സമാധി ക്ഷേത്രത്തിനു അടുത്ത് മയക്കുമരുന്ന് ഗുളികകൾ വില്പന നടത്തി വന്ന നടുവത്തുവിള സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന 19 വയസ്സുള്ള അതുൽ എസ് കുമാർ. കോളിയൂർ ചാണക്കര സ്വദേശി 25 വയസ്സുള്ള അനീഷ് എന്നിവരെ 42 ഗുളികയുമായി അറസ്റ്റ് ചെയ്തു. പരിസരവാസികൾക്ക് വലിയ രീതിയിലുള്ള ശല്യം ഉണ്ടാക്കിക്കൊണ്ടിരുന്ന സംഘമായിരുന്നു ഇവർ. അതുൽ എന്ന യുവാവിന്റെ വീട്ടിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നവരും വില്പന നടത്തുന്നവരും ഒത്തുകൂടി രാത്രികാലങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വന്നിരുന്നു. അതുൽ വാഹന മോഷണ കേസിലെ പ്രതി കൂടിയാണ്.

 

മുട്ടട ചാത്തിയോട് റോഡിൽ രാത്രികാല വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ നിന്ന് മയക്കുമരുന്ന് ഇനത്തിൽ പെട്ട 125 ഗുളികകളും 0.23g  എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം സ്വദേശി 24 വയസ്സുള്ള അരവിന്ദ്, ഇടവക്കോട്‌ സ്വദേശി 26 വയസ്സുള്ള ജിത്ത് ജി എസ്, മുട്ടട കുശവർക്കൽ ദീപം വീട്ടിൽ ഫെയ്ത് നിസ്സി മകൾ 23 വയസ്സുള്ള റാഫ എന്നിവരെ അറസ്റ്റ് ചെയ്തു.

 

പേരൂർക്കട ജില്ലാ ആശുപത്രിയിൽ നിന്നും O.P ടിക്കറ്റ് എടുത്ത് ഡോക്ടറുടെ വ്യാജ സീൽ പതിച്ച കുറിപ്പടിയോടെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു മയക്കുമരുന്ന് ഗുളികകൾ വാങ്ങി കച്ചവടം നടത്തി വന്ന സംഘത്തിലെ പ്രധാനികളാണിവർ. വ്യാജ സീലും, പേരൂർക്കട ഡിസ്ട്രിക്ട് ഹോസ്പിറ്റൽലെ ഓ.പി ടിക്കറ്റും ഇവരിൽ നിന്നും പിടിച്ചെടുത്തു. അറസ്റ്റിലായ റാഫ എന്ന യുവതിയാണ് ഇവരുടെ പ്രധാന ബുദ്ധികേന്ദ്രം.

 

ഈ കേസിലെ മൂന്നാം പ്രതിയായ അരവിന്ദ് പോക്സോ കേസിൽ ജയിലിൽ ആയിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം മയക്കുമരുന്ന് വില്പന തുടങ്ങിയതായി മനസ്സിലാക്കി സ്‌പെഷ്യൽ സ്‌ക്വാഡ് ഷാഡോ അംഗങ്ങൾ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. സർക്കിൾ ഇൻസ്പെക്ടറോടൊപ്പം പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ. എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.പി.എസ്, സുരേഷ് ബാബു, ആരോമൽ രാജൻ, രതീഷ്, പ്രബോധ്, അക്ഷയ് സുരേഷ്,  ഡബ്ല്യു സി ഇ ഒ മഞ്ജു എന്നിവരും ഉണ്ടായിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!