‘നീർധാര’ : വാമനപുരം മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിച്ചു

IMG_20221026_222957_(1200_x_628_pixel)

വാമനപുരം : ‘നീർധാര’ പദ്ധതിയുടെ വാമനപുരം മണ്ഡലത്തിന്റെ ജനകീയ സമിതി രൂപീകരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട നേതൃതല കൺവെൻഷൻ ഡി.കെ മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ‘തെളിനീരിനൊപ്പം തെളിനേരിനൊപ്പം ‘ എന്ന ആപ്തവാക്യത്തോടെ പരിപൂർണ്ണമായ ജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 

വാമനപുരം നദിയുടെയും അനുബന്ധ നീർച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനുമായി തയ്യാറാക്കിയ പദ്ധതിയാണ് ‘നീർധാര’. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പദ്ധതി പൂർത്തിയാക്കും. ഇതിനായി തയ്യാറാക്കിയ വിശദമായ ഡി.പി.ആർ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു.

 

പരിപാടിയിൽ പദ്ധതിയുടെ പ്രവൃത്തി കലണ്ടർ അവതരിപ്പിച്ചു. വാമനപുരം മണ്ഡലത്തിലുൾപ്പെട്ട ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും നവംബർ ഒന്ന് മുതൽ 15 നകം പഞ്ചായത്ത് തല ജനകീയ സമിതികൾ രൂപീകരിക്കും. നവംമ്പർ 16 മുതൽ ഡിസംബർ 20 നകം പ്രാദേശിക സമിതികൾ രൂപീകരിക്കും. നീർച്ചാലുകളുടെ സമീപ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രണ്ട് കിലോമീറ്ററിൽ കവിയാത്ത ദൂരമാണ് പ്രവർത്തന പരിധി. തുടർന്ന് ജനകീയ കൺവെൻഷൻ ജനുവരി ഒന്നിന് സംഘടിപ്പിക്കും. പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ജനപ്രതിനിധികളും നിർവ്വഹണ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.#diotvm

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!