നെടുമങ്ങാട് ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

IMG_20221027_095707_(1200_x_628_pixel)

നെടുമങ്ങാട് : നെടുമങ്ങാട് ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യവിഭാഗം മിന്നൽപ്പരിശോധന നടത്തി. ഓണക്കാലത്തിനു ശേഷം ആദ്യമായി നടത്തിയ പരിശോധനയിൽ വ്യാപകമായി പഴകിയ ആഹാരസാധനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. ഹോട്ടൽ നമ്പർ വൺ, പലഹാര പീടിക, ഡി കേക്ക്, പരിയാരത്തെ അനന്തു ബേക്കറി യൂണിറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. മിക്ക സ്ഥാപനങ്ങളിൽ നിന്നും പഴകിയ ചിക്കൻ ആണ് പിടിച്ചെടുത്തത്.  വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻകമൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു സോമൻ, ഷീലാ ഫ്ളവർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!