തിരുവനന്തപുരത്ത് നിന്നും സർവീസ് തുടങ്ങാനൊരുങ്ങി ജസീറ എയർവേയ്‌സ്; ബുക്കിങ് ആരംഭിച്ചു

IMG_20221027_212535_(1200_x_628_pixel)

തിരുവനന്തപുരം: കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30 ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും. ആഴ്ചയിൽ 3 ദിവസം സർവീസ് ഇതേ സെക്ടറിൽ സർവീസ് നടത്തുന്ന കുവൈറ്റ് എയർവേയ്സിനു പുറമെയാണ് ജസീറയുടെ സർവീസ്. തിരുവനന്തപുരത്തു നിന്ന് തിങ്കൾ ബുധൻ ദിവസങ്ങളിൽ രാവിലെ 2.50 നു പുറപ്പെട്ട് 5.55 ന് കുവൈറ്റിലെത്തും. കുവൈറ്റിൽ നിന്ന് വൈകിട്ട് 6. 25 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്.ബജറ്റ് എയർലൈൻ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ് നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈറ്റ് യാത്ര നടത്താനാകും. വിമാന സർവീസിനുള്ള ബുക്കിങ് തുടങ്ങി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!