ഗാന്ധിജയന്തി: ജില്ലാതല ആഘോഷങ്ങള്‍ക്ക് സമാപനം

IMG-20221028-WA0030

തിരുവനന്തപുരം :ഇക്കൊല്ലത്തെ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ തിരുവനന്തപുരം ജില്ലാതല ആഘോഷപരിപാടികള്‍ക്ക് സമാപനമായി. കട്ടേല ഡോ. അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഇതില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ഫലകവും സര്‍ട്ടിഫിക്കറ്റും എം.എല്‍.എ വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോസ് കാതറിന്‍, ഹെഡ്മാസ്റ്റര്‍ സതീഷ് കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഗായകന്‍ സന്തോഷ് ബാബു അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!