Search
Close this search box.

കണ്ടൽചെടികൾക്കായി ‘ആവാസതീരം’

FB_IMG_1666978348162

പോത്തന്‍കോട്:പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കായല്‍ തീരങ്ങളില്‍ കണ്ടല്‍ ചെടികള്‍ നട്ട് പരിപാലിക്കുന്ന ‘ആവാസതീരം’ പദ്ധതിക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ അംഗീകാരം. കഠിനംകുളം, മംഗലപുരം, അഴൂര്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തുകളിലെ കായലോരങ്ങളിലാണ് കണ്ടല്‍ ചെടികള്‍ നടുന്നത്. സമഗ്ര കായല്‍ സംരക്ഷണമാണ് പദ്ധതി ലക്ഷ്യം.

 

കഠിനംകുളം മുതല്‍ അഴൂര്‍ കായല്‍ വരെയുള്ള 5.3 കിലോമീറ്റര്‍ തീരങ്ങളില്‍ സംരക്ഷണഭിത്തിയായി 2000 കണ്ടല്‍ ചെടികളാണ് നടുന്നത്. ഒന്‍പത് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. മത്സ്യങ്ങളുടെ പ്രജനനം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ന്യൂട്രല്‍ ആശയം പ്രചരിപ്പിക്കാനും ഇതിലൂടെ സാധിക്കും. കണ്ടല്‍ ചെടികളുടെ നടീലും പരിപാലനവും ചുമതല തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കാണ്. പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. അടുത്തവര്‍ഷം ഡിസംബറില്‍ സമ്പൂര്‍ണ കണ്ടല്‍ തീരം പ്രഖ്യാപനം നടത്തുമെന്നും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!