തിരുവനന്തപുരം ജില്ലയിൽ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും

tvm-district-court.1576258382

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ കോടതികളും ഇന്ന് ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.ക്രിമിനൽ കേസിൽ വക്കാലത്ത് ഫയൽ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന പൊലീസ് രാജിനെതിരായ പ്രതിഷേധമാണ് കോടതി ബഹിഷ്കരണം.കരുനാഗപ്പള്ളിയിൽ പൊലീസുകാർക്ക് സസ്പെൻഷൻ നേടിക്കൊടുത്ത ശേഷം അഭിഭാഷകരെ പരക്കെ ആക്രമിക്കുന്ന രീതിയാണ് പൊലീസിന്റേതെന്ന് ബാർ അസോസിയേഷൻ ആരോപിച്ചു.ട്രിവാൻഡ്രം ബാർ അസോസിയേഷൻ അങ്കണത്തിൽ ഇന്ന് രാവിലെ 11 ന് ചേരുന്ന പ്രതിഷേധ യോഗത്തിൽ എല്ലാ അഭിഭാഷകരും പങ്കെടുക്കണമെന്ന് ബാർ അസോസിയേഷൻ അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!