വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ല; മന്ത്രി അഹമ്മദ് ദേവർകോവിൽ

IMG_20221013_174652_(1200_x_628_pixel)

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം സമരം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിനും സമരക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണവും സർക്കാർ അംഗീകരിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമരം അനാവശ്യമാണോ എന്ന് പൊതുജനം വിലയിരുത്തട്ടെ. ഇത്രയും നല്ലൊരു പദ്ധതി, ഭീമമായ തുക നമ്മൾ ഇൻവെസ്റ്റ് ചെയ്തതിനു ശേഷം അടച്ചുപൂട്ടണം എന്ന് ആരു പറഞ്ഞാലും അത് അംഗീകരിക്കാൻ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.

മണ്ണെണ്ണയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അവസാനം വരെയും ബലപ്രയോഗം ഒഴിവാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!