ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി തല്ലി; യുവാവ് കസ്റ്റഡിയില്‍

IMG_20221029_175706

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി തല്ലി. ചികിത്സ തേടിയെത്തിയ ആളാണ് തല്ലിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്റ്ററുടെ കൈക്ക് അടിക്കുകയായിരുന്നു. മണക്കാട് സ്വദേശി വസീർ (25) എന്നയാളെ കസ്റ്റഡിയിൽ എടുത്തു.ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെജിഎംഒഎ ശക്തമായി അപലപിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് രോഗി ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡോക്ടർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റാണ്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ച് കടക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!