പനവൂരിലെ ഭിന്നശേഷി കലാ – കായിക മേള ശ്രദ്ധേയമായി  

FB_IMG_1667057724947

പനവൂർ:ഭിന്നശേഷി കുട്ടികള്‍ക്കായി കലാ-കായിക മേളയൊരുക്കി പനവൂര്‍ ഗ്രാമപഞ്ചായത്ത്. ‘ഉല്ലാസപ്പറവകള്‍’ എന്ന പരിപാടി കുട്ടികളുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഭിന്നശേഷിക്കാരായ 30 കുട്ടികള്‍ വിവിധ കലാ- കായികമത്സരങ്ങളില്‍ പങ്കെടുത്തു.ഓട്ടം, കുപ്പിയില്‍ വെള്ളം നിറക്കല്‍, മിഠായി പെറുക്കല്‍, കസേരക്കളി, നാരങ്ങയോട്ടം, പെയിന്റിങ്, ചിത്രരചന, നൃത്തം, പാട്ട്, പ്രച്ഛന്നവേഷം തുടങ്ങിയ മത്സരങ്ങള്‍ നടന്നു.

മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനവും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ഡി.കെ മുരളി എം.എല്‍.എ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു.പനവൂര്‍ എച്ച്.ഐ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പനവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിക്കാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഭിന്നശേഷി കലായമേളയുടെ ലക്ഷ്യം. നിറഞ്ഞ സന്തോഷത്തോടെ സമ്മാനങ്ങളും സ്വീകരിച്ചാണ് കുട്ടികള്‍ മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!