തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ രീതിയിൽ ഇന്നലെ രാത്രിയും അതിക്രമം. ബുധനാഴ്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞു. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബുധനാഴ്ച പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീയെ മ്യൂസിയത്തിൽ വെച്ച് ആക്രമിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ് കുറവൻ കോണത്തെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. ഇയാൾ തന്നെയാണ് ഇന്നലെയും ഈ വീട്ടിലെത്തിയതെന്നാണ് വിവരം.
