മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച കേസ്; ആറാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്

IMG_20221028_134309_(1200_x_628_pixel)

തിരുവനന്തപുരം: മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ ആറാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. അക്രമി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ഏപ്രിൽമമാസത്തിൽ വീടുകയറി അതിക്രമം കാണിക്കുന്ന ഒരാളെ കുറിച്ച് പൊലീസിന് വിവരം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച പ്രതിയും നഗരത്തിൽ വീടുകളിൽ കയറി അതിക്രമം കാണിക്കുകയും സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നയാളും രണ്ടുപേരാണെന്നുളള നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!