തിരുവനന്തപുരത്ത് ലഹരി വിരുദ്ധ ശൃംഖല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

IMG_20221101_191358_(1200_x_628_pixel)

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാം ഇന്നു തീര്‍ത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിത്തില്‍ അങ്ങോട്ടും തുടരുമെന്നാകണം പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ മുതല്‍ ജനുവരി 26 വരെയുള്ള അടുത്ത ഘട്ടം വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിവസ്തുക്കളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരായി സംസ്ഥാനമെമ്പാടും മനുഷ്യചങ്ങല നിര്‍മിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിമുക്തി നാടിന് ശക്തി എന്ന പ്രചരണപരിപാടിയുടെ ആദ്യഘട്ടത്തിന്‍റെ സമാപനമായാണ് മനുഷ്യചങ്ങല ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി എം.ബി.രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ തിരുവനന്തപുരത്ത് ചങ്ങലയുടെ ഭാഗമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം പൊതുജനങ്ങളും ഇതില്‍ കണ്ണികളായി. വിവിധ ജില്ലകളില്‍ മന്ത്രിമാരും കലക്ടര്‍മാരും ചങ്ങലയില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!