തിരുവനന്തപുരം: സ്വന്തം പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 17 വർഷം തടവും 65,000 രൂപ പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിയായ 48കാരനാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്.അത്യപൂർവമായ കേസുകളിൽ ഓണാണ് ഇതെന്ന് ശിക്ഷ വിധിച്ച ജഡ്ജി കെ പി സുനിൽ വിലയിരുത്തി.പതിനൊന്നും പതിനാലും വയസ്സുള്ള മക്കളെ പ്രതി ചെറുപ്പം മുതൽ മുതൽ പല തവണയായി ലൈംഗികമായി പീഡിപ്പിച്ചുവന്നാണ് പരാതി. ഭാര്യ ഉപേക്ഷിച്ചുപോയതിനാൽ മക്കളെ അനാഥാലയത്തിലാക്കിയാണ് പ്രതി ജീവിച്ചിരുന്നത്. കുട്ടികൾ അവധിക്കു വീട്ടിൽ വരുന്ന സമയങ്ങളിൽ പ്രതി പീഡിപ്പിക്കുമായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഇത് സ്ഥിരം ആയപ്പോൾ കുട്ടികൾ വീട്ടിലേക്ക് വരാതെയായി.
ഇതു സംബന്ധിച്ച് അനാഥാലയത്തിലെ അധികൃതരോട് കുട്ടികൾ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയിരുന്നു. തുടർന്ന് പൊലീസ് രണ്ട് കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി പിതാവിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് കേസുകളിലായി 33 സാക്ഷികളെ കോടതി വിസ്തരിച്ചു. മുപതഞ്ചോളം രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
തുടർന്നാണ് കോടതി ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്ന് പിഴയായി ഈടാക്കുന്ന 65,000 രൂപ രണ്ട് മകൾക്കും നൽകാൻ ആണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ രണ്ട് കേസുകളിലായി 14 മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. എയ്ഡ് പ്രോസിക്യൂഷന്റെ ഭാഗമായി സുനിത സഹായിയായി. പാലോട് എസ്എച്ച്ഒ ആയിരുന്ന കെ.ബി മനോജ് കുമാർ, ബി. അനിൽകുമാർ എന്നിവർക്കായിരുന്നു രണ്ട് കേസിന്റെയും അന്വേഷണ ചുമതല.