തിരുവനന്തപുരം:ജനമൈത്രി പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ പോലീസിങ് വിഭാഗം എന്നിവയ്ക്കായി തിരുവനന്തപുരത്ത് നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. പോലീസിന്റെ പ്രധാന പദ്ധതികളായ ജനമൈത്രി പോലീസ്, സോഷ്യല്‍ പോലീസിങ് വിഭാഗം എന്നിവയ്ക്കായി നാലുനിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാളുകൾ, ഓഫീസ് റൂമുകള്‍ എന്നിവ മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ ഓഫീസും പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിനെതിർവശത്തുള്ള ഈ കെട്ടിടത്തിൽ പ്രവര്‍ത്തിക്കും.
മിനി കോണ്‍ഫറന്‍സ് റൂമുകൾ കൂടാതെ മുകൾ നിലയിൽ 100 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
*ഫോട്ടോ ക്യാപ്ഷന്‍ :* ജനമൈത്രി പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ പോലീസിങ് വിഭാഗം എന്നിവയ്ക്കായി തിരുവനന്തപുരത്ത് നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കുന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത്, എ.ഡി.ജി.പി കെ.പത്മകുമാര്‍ എന്നിവര്‍ സമീപം.