തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലും പ്രതിയായ മലയിൻകീഴ് സ്വദേശി സന്തോഷ് സർക്കാർ വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, ഔദ്യോഗിക വാഹനത്തിലെത്തിയാണ് രണ്ടിടത്തും അതിക്രമം നടത്തിയത്.സർക്കാർ വാഹനത്തിൽ ബോർഡ് മറച്ചുവച്ചായിരുന്നു സന്തോഷിന്റെ സഞ്ചാരം.
